Newsperseconds.com

വര്‍ക്കല ബീച്ചില്‍ ശക്തമായ തിരയില്‍ ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നു; 15 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Capture

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ശക്തമായ തിരയില്‍ ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നു. കുട്ടികളടക്ക് 15 പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ശക്തമായ തിരമാലയില്‍ പാലം തകരുകയായിരുന്നു. അത് കൂടാതെ പാലത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. വലിയ തിരമാലകള്‍ രൂപം കൊള്ളുന്ന ഇടമായതിനാല്‍ വളരെ സൂക്ഷിച്ച മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികള്‍ നല്‍കിയിരുന്നു. നിരവധി ഭാഗത്ത് നിന്ന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കൂടുതല്‍ ആളുകള്‍ ഒന്നിച്ചായിരുന്നു അപകടസമയത്ത് ഫ്‌ലോട്ടിംഗ് ബ്രിഡ്ജില്‍ ഉണ്ടായിരുന്നത്.

Share this Article

Leave a Comment