Newsperseconds.com

വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നില്‍ കത്തിയ നിലയില്‍

Capture

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍ കണ്ടെത്തി. ഓഫീസിനു മുന്നിലാണ് വാഹനം കത്തിയ നിലയില്‍ ഉള്ളത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായി നശിച്ച നിലയിലാണ്.

അതിനിടെ വടകര താഴെ അങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Share this Article

Leave a Comment