Newsperseconds.com

ഇടുക്കിയില്‍ തോട്ട പൊട്ടിതെറിച്ച് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

Capture

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടിതെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടത്തില്‍ രാജേന്ദ്രന്റെ കൈകള്‍ അറ്റുപോയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്‌മോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment