കൊച്ചി: എറണാകുളം സ്‌ഫോടന കേസിലെ പ്രതി കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. അത്താണിയിലെ തറവാട് വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ തറവാട് വീട്ടില്‍ വന്നുപോകുന്നത് സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് ബോംബ് ഉണ്ടാക്കിയത്. ഇതിന് ആവശ്യമായ പെട്രോള്‍, പടക്കം, തുടങ്ങിയവയെല്ലാം ഇവടെ എത്തിക്കുകയായിരുന്നു. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാകും.