Newsperseconds.com

കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്ന്; ഗള്‍ഫില്‍ നാളെ വ്രതാരംഭം

Capture

കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്ന് മാര്‍ച്ച് 12 ചൊവ്വാഴ്ച്ച ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ വ്രതാരംഭം. ഒമാനില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക.

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റമദാനു തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Share this Article

Leave a Comment