Newsperseconds.com

പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ

Capture

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും. കോളേജിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു.

അതേ സമയം, ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. മൃതദേഹം താഴെയിറക്കി കൊണ്ടുപോകാന്‍ സഹായിച്ചവരില്‍ ഡീനുമുണ്ടായിരുന്നു. ഡീനിന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നതെന്നും കോളേജിലെ പാചകക്കാരന്‍ പോലീസിന് മൊഴിനല്‍കി.

Share this Article

Leave a Comment