കണ്ണൂര്‍: ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. ഒരുപാട് ആളുകള്‍ പല സ്ഥലത്ത് നിന്നും തലശ്ശേരി-മാഹി പാലം കാണാനായിട്ട് എത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പാലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.