Newsperseconds.com

ക്ഷേമപെന്‍ഷന്‍ ഉടനെ കൊടുത്ത് തീര്‍ക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; 15 മുതല്‍ വിതരണം തുടങ്ങും

Capture

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ക്ഷേമപെന്‍ഷന്‍ ഉടനെ കൊടുത്ത് തീര്‍ക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒരു മാസത്തെ ക്ഷേമ പെന്‍ഷനായ 1,600 രൂപ ഈ മാസം 15 മുതല്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സര്‍ക്കാര്‍ ഇന്ന് കടമെടുക്കും. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.

കെട്ടിക്കിടക്കുന്ന എല്ലാ പെന്‍ഷനുകളും ഇതോടെ കൊടുത്ത് തീര്‍ക്കും. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ക്ഷേമ പെന്‍ഷനാണ് കൊടുക്കാനുള്ളത്. അതേ സമയം, വരുന്ന മാസം മുതല്‍ കൃത്യമായി പെന്‍ഷന്‍ നല്‍കുമെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment