Newsperseconds.com

കൊച്ചിയില്‍ അത്യപൂര്‍വമായ ലൈം ഡിസീസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Capture

കൊച്ചി: അത്യപൂര്‍വമായ ലൈം ഡിസീസ് എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. കൂവപ്പടി സ്വദേശിയായ 56കാരനാണ് രോഗം സ്ഥിരീകരിച്ചത്.

അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്നു ഉറപ്പിച്ചത്. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരത്തിലെ പല അവയവവ്യൂഹങ്ങളെയും ഒരേസമയം ബാധിക്കുന്ന അസുഖമാണ് ലൈം രോഗം. മാന്‍ചെള്ളില്‍ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. അത്യപൂര്‍വ്വമായി മാത്രമേ ലൈം ഡിസീസ് കേരളത്തില്‍ കാണപ്പെടാറുള്ളു. പനി, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. അമേരിക്കയില്‍ ചില സംസ്ഥാനങ്ങളില്‍ വ്യാപകമാണെങ്കിലും ഇന്ത്യയില്‍ വളരെ അപൂര്‍വമാണ് ലൈംഡിസീസ്. പനി, തലവേദന, ക്ഷീണം, വിഷാദം, എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

Share this Article

Leave a Comment