ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി (85) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്. തുളസിയുടെ കൊച്ചുമകള്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.
ഇടുക്കിയില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു
- Related News
- Latest News