തിരുവനന്തപുരം: വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ റിപ്പോര്‍ട്ട് വന്ന ഉടന്‍ നടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ട് ഉടനെ വരുമെന്നും അതിന് ശേഷം പരിശോധിച്ച് മറുപടി പറയുമെന്നും മന്ത്രി വ്യക്തമാക്കി. അതിനുമുമ്പായി താന്‍ മറുപടി പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംവിധാനങ്ങളില്‍ ടെക്നിക്കല്‍ കാര്യങ്ങള്‍ അടക്കം പരിശോധിക്കണം എന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച്ച വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് 15 വിനോദ സഞ്ചാരികള്‍ കടലില്‍ വീണിരുന്നു. ഉയര്‍ന്ന തിരമാലയില്‍ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു.