തിരുവനന്തപുരം: വന്യജീവി അക്രമണങ്ങള്‍ തടയാനുള്ള നടപടികളുമായി സര്‍ക്കാര്‍. കാട്ടാനകളുടെ അക്രമണം അകറ്റാന്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുക.
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കാട്ടാന ശല്യം കുറയ്ക്കാന്‍ തേനീച്ചകളെ വളര്‍ത്തുന്ന പദ്ധതിയെ കുറിച്ച് തീരുമാനം അറിയിച്ചത്. വന്യജീവി പ്രശ്നത്തില്‍ കൂടുതല്‍ പരിഹാര നടപടികള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍, ഡിവിഷന്‍ തലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, വയനാട് മേഖലയിലെ തോട്ടങ്ങളില്‍ അടിക്കാടുകള്‍ നീക്കം ചെയ്യുക, വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ കുളങ്ങളും വാട്ടര്‍ടാങ്കുകളും നിര്‍മ്മിക്കുക, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 64 പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉള്‍പ്പടെ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്ക് തീരുമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു.