Newsperseconds.com

ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള്‍ വരുമെന്ന് സൂചന നല്‍കി പത്മജ വേണുഗോപാല്‍

Capture

കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള്‍ വരുമെന്ന് സൂചന നല്‍കി പത്മജ വേണുഗോപാല്‍. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ.

മുന്‍ മുഖ്യമന്ത്രിമാരായ ഏകെ ആന്റണി, കെ കരുണാകരന്‍ എന്നിവരുടെ മക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളാണ് ഉണ്ടാക്കിയത്. ഏകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തുമെന്ന് പറയുമ്പോള്‍ അത് ആരായിരിക്കുമെന്നതും ചര്‍ച്ചയാവുകയാണ്.

Share this Article

Leave a Comment