Newsperseconds.com

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രമോ തനിക്കാപ്പമുള്ള ചിത്രമോ ഉപയോഗിക്കരുത്; ടൊവിനോ തോമസ്

Capture

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രമോ തനിക്കാപ്പമുള്ള ചിത്രമോ ഉപയോഗിക്കരുതെന്ന് ചലച്ചിത്ര നടന്‍ ടൊവിനോ തോമസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍’ അംബാസിഡര്‍ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഇത് പങ്കുവെച്ചത്.

Aa

‘എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിലെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ അംബാസിഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിയിച്ചുകൊള്ളുന്നു. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല എന്നും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Share this Article

Leave a Comment