കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച ആയതിനാല്‍ അത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി ഐഎന്‍എല്‍. കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26നാണ്. വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയില്‍ പോകാന്‍ ഉള്ളതിനാല്‍ വോട്ടര്‍മാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഐഎന്‍എല്‍ ദേശീയ കമ്മറ്റി ചീഫ് ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച നിവേദനത്തില്‍ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ജുമുഅക്ക് പോകോണ്ടതിനാല്‍ പല സംസ്ഥാനങ്ങളിലും മുസ്ലീം വോട്ടര്‍മാരുടെ വോട്ടുകള്‍ കുറയുമെന്നും വെള്ളിയാഴ്ചത്തെ പോളിങ് ബുദ്ധിമുട്ടാകുമെന്നും ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ വഴി നല്‍കിയ നിവേദനത്തില്‍ ചുണ്ടിക്കാട്ടി. ജമ്മു കാശ്മീര്‍, അസം, യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. പോളിങ് സൗകര്യ പ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.