മൂവാറ്റുപുഴ: മൂവാറ്റുപുഴ കോലഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം തകര്‍ന്ന നിലയില്‍. കല്ല് ഉപയോഗിച്ചാണ് പ്രതികള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. എടിഎമ്മില്‍ നിന്നും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
എ ടി എമ്മിന് അകത്തുളള ക്യാമറകള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുളള അന്വേഷണം തുടരുകയാണ്.