മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഇടയ്ക്കിടെ ആക്രമണം നടത്തുന്ന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് കാട്ടാനയുടെ നീക്കം നിരീക്ഷിക്കും. പിന്നീടാകും ഉള്‍ക്കാട്ടിലേക്ക് തുരത്തുക. അതിനുള്ള ശ്രമങ്ങള്‍ ഇന്നു മുതല്‍ തുടങ്ങും.
നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവാണ്. നിരവധി നാഷനഷ്ടങ്ങളാണ് പടയപ്പ വരുത്തി വെച്ചത്. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയില്‍ പടയപ്പ ജനവാസ മേഖലയിലെത്തി വഴിയോരത്തെ കടകള്‍ തകര്‍ത്തിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് പ്രത്യേക ജാഗ്രതനിര്‍ദ്ദേശം വനംവകുപ്പ് നല്‍കിയിട്ടുണ്ട്.