തിരുവനന്തപുരം വലിയവേളിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയില്‍ പെട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തീരത്തേക്ക് മടങ്ങുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു. വലിയവേളി സ്വദേശികളായ ഫ്രഡ്ഡി, ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വലിയവേളിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
- Related News
- Latest News