ഇടുക്കി: അടിമാലിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് മറിഞ്ഞത്. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍ കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍.
തന്‍വിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരന്‍ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.