തിരുവനന്തപുരം: അമ്പലത്തിന്‍കാലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ജിത്തു ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരംവിള ശ്രീശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ആര്‍എസ്എസ് പ്രാദേശിക നേതാവ് വിഷ്ണുവിനെ ഒരു സംഘം ആളുകള്‍ കുത്തിയിരുന്നു. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ കയറാന്‍ തുടങ്ങിയ വിഷ്ണുവിനെ അഞ്ചോളം പേര് ഉള്‍പെടുന്ന സംഘം ചവിട്ടി വീഴ്ത്തി കത്തി കെണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.