Newsperseconds.com

പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയിലെത്തി

Capture

പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയിലെത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരന്‍ നായരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ ഓരോന്നായി ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധവും അത് തന്നെയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരന്‍ നായര്‍ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാര്‍ഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ അംഗമായിരുന്നു.

Share this Article

Leave a Comment