Newsperseconds.com

മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യം ഉണ്ടാകണം, ഇയാളെ കണ്ടാല്‍ കാക്കയെ പോലുണ്ട്; വിവാദപരാമര്‍ശം നടത്തി കലാമണ്ഡലം സത്യഭാമ

Capture

തിരുവനന്തപുരം: ജാതിയുടേയും നിറത്തിന്റേയും പേരില്‍ കലാഭവന്‍ മണിയുടെ അനിയനായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് മോഹിനിയാട്ടം അധ്യാപിക. പ്രസിദ്ധ മോഹിനിയാട്ട നര്‍ത്തകനായ രാമകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

രാമകൃഷ്ണനെന്ന് പേരെടുത്ത് അവര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും അപമാനിച്ചത് തന്നെ തന്നെയാണെന്നാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം പോലെയാണ്. ഒരു പുരുഷന്‍ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാല്‍ ഇതുപോലെ ഒരു അരോചകം വേറെയില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആണ്‍പിള്ളേരില്‍ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാല്‍ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല എന്നായിരുന്നു അധ്യാപിക സത്യഭാമയുടെ പരാമര്‍ശം.

Share this Article

Leave a Comment