Newsperseconds.com

പൗരത്വ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന അഞ്ച് ബഹുജന റാലി; ആദ്യത്തെ റാലി നാളെ കോഴിക്കോട് നടക്കും

Capture

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായിവിജയന്‍ നയിക്കുന്ന അഞ്ച് ബഹുജന റാലി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. നാളെ കോഴിക്കോടാണ് ആദ്യത്തെ റാലി നടക്കുക. 23 ന് കാസര്‍കോട്, 24 ന് കണ്ണൂര്‍, 25 ന് മലപ്പുറം, 27 ന് കൊല്ലം എന്നിങ്ങനെയാണ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പുറം തള്ളലിന്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത്. അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. ഇതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Share this Article

Leave a Comment