Newsperseconds.com

കാലടി സര്‍വകലാശാലയില്‍ പുതിയ വൈസ് ചാന്‍സലറായി ഡോ കെകെ ഗീതാകുമാരി

Capture

തിരുവനന്തപുരം: കാലടി സര്‍വകലാശാലയില്‍ പുതിയ വൈസ് ചാന്‍സലറായി ഡോ കെകെ ഗീതാകുമാരിയെ നിയമിച്ചു. പുതിയ വിസിയെ നിയമിച്ചുകൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. നിലവിലെ വിസി ഡോ. എംവി നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവെച്ചതിനു പിന്നാലൊണ് പുതിയ വിസിയെ നിയമിക്കാന്‍ ഉത്തരവ് വന്നത്.

കാലടി സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഇടപെടില്ലെന്നാണ് ഹൈക്കോടതി നിലപാട്. കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ വൈസ് ചാന്‍സലറായി ഡോ കെകെ ഗീതാകുമാരിയെ നിയമിച്ചത്.

Share this Article

Leave a Comment