തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെയും ജാതിയുടേയും പേരില്‍ അധിക്ഷേപിച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് സുരേഷ്ഗോപി രംഗത്തെത്തി. സുരേഷ്ഗോപിയുടെ കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പ്രതിഫലം നല്കിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടന്ന പരാമര്‍ശം ആവര്‍ത്തിച്ച് പറയുകയാണ് സത്യഭാമ. യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റര്‍വ്യൂവില്‍ കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമര്‍ശം വിവാദമായിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍. നിരവധി സിനിമ- രാഷ്ട്രീയ പ്രവര്‍ത്തകരാണ് ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.