Newsperseconds.com

ഉറക്കത്തിനിടെ ശ്വാസതടസ്സം; പിന്നാലെ കുഴഞ്ഞുവീണു; പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഉറക്കത്തിനിടെ മരിച്ചു

Capture

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. പ്ലസ്ടുവിദ്യാര്‍ത്ഥിയാണ് നാജില്‍. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാലിശ്ശേരി എച്ച്എസ്എസിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജില്‍.

Share this Article

Leave a Comment