കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ജോനകപ്പുറം ഹാര്‍ബറില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. പരിക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ നിരവധി പേരാണ് കിടക്കുന്നത്. ഇതിനിടയിലേക്കാണ് സിബിന്‍ ബൈക്ക് ഓടിച്ച് കയറ്റിയത്. സിബിന്‍ സിബിന്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
പരിക്കേറ്റ ഒന്‍പതുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.