Newsperseconds.com

അട്ടപ്പാടി ഭൂതി വഴി ഊരിലെ ആദിവാസികളുടെ ഭവന നിര്‍മ്മാണ ഫണ്ട് തട്ടിപ്പ് കേസ്; ആനിരാജയെ തേടി ഇ.ഡി എത്തും; പി.ആര്‍ സോംദേവ്

Capture

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതെങ്കില്‍ ആനിരാജയെ തേടി ഇ.ഡി എത്തുന്നത് അട്ടപ്പാടി ഭൂതി വഴി ഊരിലെ ആദിവാസികളുടെ ഭവന നിര്‍മ്മാണ ഫണ്ട് തട്ടിപ്പ് കേസ് സംബന്ധിച്ചാണന്ന് ആര്‍.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.ആര്‍ സോംദേവ്. ആദിവാസികളുടെ ഭവന നിര്‍മ്മാണ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയെ തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ആക്കിയ വഴി സി.പി.ഐ.യുടെ നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ്. ആദര്‍ശത്തിന്റെ പേര് പറഞ്ഞ് പൊതുസമൂഹത്തെ പറ്റിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് വയനാട്ടില്‍ തുറന്ന് കാട്ടപ്പെടുന്നത്. ആദിവാസികളെ വരെ കബളിപ്പിക്കുന്നവര്‍ക്ക് സമൂഹത്തിലെ ആരെയും കബളിപ്പിക്കെമെന്നും പി.ആര്‍ സോംദേവ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വകര്‍മ്മ- ആര്‍.പി. ഐ ലയനസമ്മേളനം നുസ്രത്ത് ജഹാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍.സോംദേവ് അറിയിച്ചു. ബിജെപി സ്ഥാപക നേതാവ് ശ്രീ മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശിര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. 24-ാം തീയതി വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന നുസ്രത്ത് ജഹാനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.ആര്‍ സോംദേവ് സ്വീകരിക്കും. ജില്ലയില്‍ നിന്നുള്ള ആയിരകണക്കിന് പ്രവര്‍ത്തകരും ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനെ സ്വീകരിക്കാന്‍ എത്തും. 25-ാം തീയതി ചെമ്പഴത്തി ,അരുവിപ്പുറം, ശിവഗിരി പാളയം ഇമാം, ബിഷപ്പ് ഹൗസ്, കവടിയാര്‍ കൊട്ടാരം ,ശാന്തിഗിരി പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ നടക്കുന്ന ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട 216 യുവതി യുവാക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് പി.ആര്‍ സോംദേവ് പറഞ്ഞു.

കൂടാതെ, 26-ാം തീയതി മാതാ അമൃതാനന്ദമയി ദേവിയെ കണ്ട് അനുഗ്രഹം തേടും. തുടര്‍ന്ന് ട്രയിന്‍ മാര്‍ഗ്ഗം ജന്മനാടായ കോഴിക്കോട് എത്തുന്ന നുസ്രത്ത് ജഹാനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജയിസലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 27-ാം തീയതി വയനാട്ടിലേക്ക് തുറന്ന ജീപ്പിലായിരിക്കും പോവുക. പി.ആര്‍ സോംദേവിന്റെയും സംസ്ഥാന സംഘടനാ സെക്രട്ടറി ആര്‍.സി.രാജീവിന്റെയും നേതൃത്വത്തില്‍ വിപുലമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 300 ഓളം ഫുള്‍ ടൈമര്‍മാരെയാണ് നിശ്ചയിച്ചത്. 501 അംഗതിരഞ്ഞെടുപ്പ് കമ്മറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പി.ആര്‍ സോംദേവ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.പി.ഐ ജില്ലാ പ്രസിഡന്റ് പി.റാംസാഗര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് രാമകൃഷ്ണന്‍, ആര്‍.പി.ഐ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് അമല്‍ സനാദനം എന്നിവരും പങ്കെടുത്തു.

Share this Article

Leave a Comment