Newsperseconds.com

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധി കുടുംബാധിപത്യം ഇല്ലാതാക്കുമെന്ന് ഡോ.രാജീവ്മേനോന്‍; വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക രാംദാസ് അത്താവാലെയില്‍ നിന്ന് നുസ്റത്ത് ജഹാന്‍ ഏറ്റുവാങ്ങി

Untitled 1

രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധി സാമ്രാജ്യത്തെ നുസ്രത്ത് ജഹാന്‍ ഇല്ലാതാക്കുമെന്ന് ഡോ.രാജീവ്മേനോന്‍. ഗാന്ധി കുടുംബാധിപത്യ രാഷ്ട്രീയത്തിന് അവസാനം കുറിക്കാനാണ് ന്യൂനപക്ഷ സമുദായത്തിലെ അംഗമായ നുസ്റത്ത് ജഹാനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചിരിക്കുന്നതെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി. കഴിഞ്ഞ നീണ്ട വര്‍ഷക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധി കുടുംബവാഴ്ചയാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഈ പാരമ്പര്യത്തിന് അവസാനം കുറിക്കുക എന്നതാണ് ആര്‍പിഐ ലക്ഷ്യം വെക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും നുസ്റത്ത് ജഹാന്‍ വയനാട്ടില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് എത്തുമെന്നത് ഉറപ്പാണെന്നും ഡോ. രാജീവ്മേനോന്‍ ന്യൂസ്‌പെര്‍ സെക്കന്റ്സിനോട് കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ഇന്ന് നുസ്റത്ത് ജഹാന്‍ വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക ആര്‍പിഐ ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ രാംദാസ്അത്താവാലെയില്‍ നിന്ന് ഏറ്റുവാങ്ങി. അത്താവാലെ നുസ്രത്ത് ജഹാന് അനുഗ്രഹവും പൂര്‍ണ്ണ പിന്തുണയും നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറി ഡോ രാജീവ് മേനോന്‍ എംപി, കേരള സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക ഏറ്റുവാങ്ങിയത്.

അതേ സമയം, വയനാട്ടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വന്‍പ്രചരണ പരിപാടികള്‍ക്കാണ് പദ്ധതിയിടുന്നതെന്ന് ഡോ. രാജീവ്‌മേനോന്‍ അറിയിച്ചു. നുസ്‌റത്ത് ജഹാന്‍ കൂടുതല്‍ കരുത്ത് കാണിച്ച് വയനാട്ടില്‍ പ്രചരണ പരിപാടികള്‍ക്ക് ആക്കം കൂട്ടുകയാണെന്നും ഡോ.രാജീവ് മേനോന്‍ വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.ആര്‍ സോംദേവ്, സംസ്ഥാന സംഘടന സെക്രട്ടറി ആര്‍.സി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച സംഘടനാ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞതായും പാര്‍ട്ടി വിലയിരുത്തിയതായി ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

 

 

Share this Article

Leave a Comment