Newsperseconds.com

കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Capture

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്ക് നേരെയാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍ അയ്യല്ലൂരില്‍ ആണ് സംഭവം. പ്രദേശത്ത് നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും വെട്ടേറ്റത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയില്‍ എത്തി. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Share this Article

Leave a Comment