കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയില്‍ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയില്‍ രമേശന്റെ മകള്‍ ക്ഷേത്ര (5) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.
ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. പിതാവിന്റെ കൈയ്യില്‍ നിന്നും കുട്ടി വഴുതിപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങി. അപകടം സംഭവിച്ചത് കുട്ടിയുടെ പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ക്ഷേത്ര കമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഉത്സവ കമ്മിറ്റി അറിയിച്ചു.