തിരുവനന്തപുരം: മാര്‍ച്ച് നാലിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. മെയ് രണ്ടാം വാരത്തോടെയാണ് ഫലം പ്രഖ്യാപിക്കുക. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കും.
3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.