Newsperseconds.com

കളിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

Capture

കല്‍പ്പറ്റ: കളിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോടാണ് ദാരുണ സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രിയിലെത്തിച്ചെങ്കലും പന്ത് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

Share this Article

Leave a Comment