കൊച്ചി: കോതമംഗലത്ത് വീട്ടമ്മയൈ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നുപേര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.
കഴിഞ്ഞ ദിവസമാണ് പട്ടാപ്പകല്‍ വീട്ടിനുള്ളിലെ ഹാളില്‍ ഇരിക്കുകയായിരുന്ന കള്ളാട് ചെങ്ങമനാട്ട് സ്വദേശി സാറാമ്മ(72)യെ പിന്നിലൂടെ വന്ന് തലയ്ക്ക് അടിച്ച് കൊന്നത്. ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പരിസരത്ത് മഞ്ഞള്‍പൊടി വിതറിയ നിലയിലുമായിരുന്നു. വൈകീട്ട് മകള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിപ്പോഴാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.