Newsperseconds.com

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ എത്തും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Capture

സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴയെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. വേനല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേ സമയം, സംസ്ഥാനം കൊടും ചൂടില്‍ വിങ്ങുകയാണ്. വേനല്‍മഴക്ക് വേണ്ടി കാത്തിരിക്കുകയാണ് ജനങ്ങള്‍. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലാണ്. കൊടും ചൂടില്‍ വിശ്വാസികളുടെ റമദാന്‍ നോമ്പും തുടരുകയാണ്.

Share this Article

Leave a Comment