ആലപ്പുഴ: കാട്ടൂരില്‍ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. അര്‍ധരാത്രിയിലാണ് അക്രമണം നടന്നത്. കോര്‍ത്തുശ്ശേരി 506 ആം നമ്പര്‍ ശാഖയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാമൂഹ്യവിരുദ്ധരുടെ അക്രമണമാണെന്നാണ് വിലയിരുത്തല്‍. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും അക്രമികള്‍ തകര്‍ത്ത നിലയിലാണ്. അക്രമികള്‍ കൊടിമരം തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമണത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.