തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടര്‍ അഭിരാമി. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
- Related News
- Latest News