Newsperseconds.com

ബിജെപിയിലേക്ക് മാറിയത് ശരിയായ തീരുമാനം, മുമ്പത്തേക്കാളും സന്തോഷവതിയാണ്; പത്മജ വേണുഗോപാല്‍

Capture

തൃശൂര്‍: ബിജെപിയിലേക്ക് മാറിയതില്‍ കുറ്റബോധമില്ലെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നും പത്മജ വേണുഗോപാല്‍. അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു. ഞാനെടുത്ത് തീരുമാനത്തില്‍ പൂര്‍ണ്ണ തൃപ്തയാണ്, ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് സ്വപ്നലോകം പോലെയാണെന്ന് പത്മജ നേരത്തേ പറഞ്ഞിരുന്നു.

ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്. ഇന്ന് ഞാന്‍ മുമ്പത്തേക്കാളും സന്തോഷവതിയും, എന്നെപ്പറ്റി അഭിമാനം തോന്നുന്ന വ്യക്തിയുമാണ്. എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, എന്നെ സ്നേഹിക്കുന്ന സഹപ്രവര്‍ത്തകര്‍ ഉള്ള ഒരു പാര്‍ട്ടിയിലാണ് ഇന്ന് ഞാന്‍. എനിക്കിപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു. ശരിയായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ മുമ്പത്തേക്കാള്‍ സന്തോഷവതിയാണെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

Share this Article

Leave a Comment