Newsperseconds.com

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി ആരോപണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി

Capture

തിരുവനന്തപുരം: പുളിമാത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബിജെപി സംഘം വീട്ടില്‍ കയറിവെട്ടി. കമുകിന്‍കുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Share this Article

Leave a Comment