Newsperseconds.com

കേരളീയത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

Untitled-1

തിരുവനന്തപുരം: കേരളീയത്തിന്റെ വേദിയില്‍ സ്‌നേഹവും സൗഹാര്‍ദവും പങ്കുവെച്ച് സിനിമ മേഖലയിലെ പ്രമുഖ നടന്മാര്‍. വേദിയില്‍ സംസാരിച്ചതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനോടും സഹപ്രവര്‍ത്തകരോടും ഒപ്പം മോഹന്‍ലാല്‍ സെല്‍ഫി എടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടിയും കമല്‍ഹാസനും തുടങ്ങി നിരവധി മന്ത്രിമാരും ചിത്രത്തിലുണ്ട്.

കേരളത്തില്‍ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. കേരളീയം പരിപാടി തിരുവനന്തപുരത്ത് നടക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളത്തെ കേരളം എങ്ങനെയാണെന്ന് ചിന്തകളാണ് കേരളീയം മുന്നോട്ട് വെച്ചിട്ടുള്ളത്. അതില്‍ സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉള്‍പ്പെടുന്നുണ്ടെന്നും മലയാള സിനിമാരംഗം ഭൂമി ശാസ്ത്രപരവും ഭാഷപരവുമായ അതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണെന്നും നടന്‍ പറഞ്ഞു. കേരളീയം ഉദ്ഘാടന വേദിയില്‍ ഇടം നല്‍കിയതിന് മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും മോഹന്‍ലാല്‍ നന്ദി അറിയിക്കുകയും ചെയ്തു.

Share this Article

Leave a Comment