തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡാണ് ആന തകര്‍ത്തത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാര്‍ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു. ആനയെ തുരത്തിയെങ്കിലും വനംവകുപ്പിനെ നാട്ടുകാര്‍ വിവരമറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള കാട്ടാനാക്രമണം നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.
ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ചക്കക്കൊമ്പന്‍ ഷെഡ്ഡ് തകര്‍ത്തു
- Related News
- Latest News