Newsperseconds.com

എം വി ജയരാജനെതിരെ യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

Capture

കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയില്‍ കൃത്രിമമായ അടിക്കുറിപ്പ് ചേര്‍ത്താണ് പ്രചരണം നടക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താനുദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിര്‍മ്മിച്ചതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ലോക്‌സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എം വി ജയരാജന്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കണ്ണൂരിലെ സിറ്റിങ് എംപികൂടിയാണ് സുധാകരന്‍.

Share this Article

Leave a Comment