Newsperseconds.com

ഓണ്‍ലൈന്‍ ട്രേഡിങില്‍ നഷ്ടപ്പെട്ട പണം ലഭിക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; അഞ്ചംഗസംഘം അറസ്റ്റില്‍

Capture

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണയിലാണ് സംഭവം. വണ്ടൂരിലെ ആള്‍താമസമില്ലാത്ത വീട്ടിലാണ് യുവാവിനെ കെട്ടിയിട്ടത്.

എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ദീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ട്രേഡിങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്.

Share this Article

Leave a Comment