Newsperseconds.com

ആരോഗ്യനിലയില്‍ മാറ്റമില്ല; അബ്ദുല്‍ നാസര്‍ മഅദനിയുടെ നില അതീവ ഗുരുതരം

Capture

പിഡിപി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നില അതീവ ഗുരുതരം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ തുടരുന്നത്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്‌സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി.

കരള്‍ രോഗ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Share this Article

Leave a Comment