Newsperseconds.com

കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം; തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകള്‍

Capture

മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു. മാര്‍ച്ച് 21നാണ് കുഞ്ഞിന് മര്‍ദനമേറ്റത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇപ്പോള്‍. പിതാവിനെതിരെ ജുവനൈല്‍ ആക്ടനുസരിച്ച് കാളികാവ് പൊലീസ് കേസ്സെടുത്തു. കാളികാവ് ചാഴിയോട്ടിലെ ജുനൈദിനെതിരെയാണ് കേസ്സെടുത്തത്.

കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയെ മര്‍ദ്ദിച്ച് കൊന്നതിന്റെ ഞെട്ടല്‍ ഇത് വരെ മാറിയിട്ടില്ല. അതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Share this Article

Leave a Comment