കൊച്ചി: സ്വര്‍ണ്ണവില കുതിച്ചോടുന്നു. 50,880 രൂപയാണ് ഇന്നത്തെ പവന്‍ വില. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നു കൂടിയത് 680 രൂപ. ഗ്രാം വില 85 രൂപ വര്‍ധിച്ച് 6360 ആയി. ഇന്നലെ പവന്‍ 200 കുറഞ്ഞെങ്കിലും ഇന്ന് ഇരട്ടിയിലധികം കൂടിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്ന വില വീണ്ടും കുതിക്കുകയായിരുന്നു.