Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; സംശയം തോന്നാതിരിക്കാന്‍ പല കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചു; ഫ്‌ളാറ്റില്‍ വെച്ച് നിര്‍മ്മാണം

pp

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത് നിന്നാണെന്ന് മൊഴി. കുട്ടികള്‍ക്ക് കളിപ്പാട്ടം നിര്‍മ്മിക്കാന്‍ എന്ന പേരിലാണ് റിമോട്ടുകളും ബാറ്ററികളും മാര്‍ട്ടിന്‍ വാങ്ങിയത്. എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്‌സ് കടകളില്‍ നിന്നാണു 4 റിമോട്ടും വയറുകളും വാങ്ങിയത്. അന്വേഷണത്തില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനിച്ചിരിക്കുന്നത്.

വിദേശത്തായിരുന്ന മാര്‍ട്ടിന്‍ നാട്ടിലേക്ക് തിരിച്ചു വന്നത് യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതറിഞ്ഞാണ്. പല സാധനങ്ങള്‍ പല കടങ്ങളില്‍ നിന്നാണ് മാര്‍ട്ടിന്‍ വാങ്ങിച്ചത്. തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നു ഗുണ്ടും പമ്പുകളില്‍ പോയി പെട്രോളും വാങ്ങി. സമയങ്ങളില്‍ അത്താണിയിലെ ഫ്‌ലാറ്റില്‍ എത്തി ബോംബ് നിര്‍മിച്ചെന്നാണു പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ പോലീസ് നടത്തി വരികയാണ്.

Share this Article

Leave a Comment