Newsperseconds.com

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് കുത്തേറ്റു

Capture

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്.

മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. അക്രമണത്തിനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കുത്തേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Share this Article

Leave a Comment