കൊച്ചി: മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി മരിച്ചു. ബംഗാള്‍ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍സുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്ത് അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മര്‍ദ്ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.