ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്‍ സ്വദേശി അശോകന് (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ തേങ്ങാക്കല്‍ സ്വദേശി സുബീഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു
- Related News
- Latest News